KOYILANDY DIARY.COM

The Perfect News Portal

ചൂരൽമലയുടെ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

വേങ്ങേരി: വയനാട്ടിലെ ചൂരൽമലയുടെ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ 2400 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേങ്ങേരിയിലെ തണ്ണീർ പന്തലിൽ വിജു, വിജയൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജന സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും ചൂരൽമല സന്ദർശിച്ച് ദുരന്തം നേരിട്ട് കണ്ട്‌ ബോധ്യപ്പെട്ടതാണ്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെയും പ്രധാനമന്ത്രി എടുത്തിട്ടില്ല. ഇതിലും ചെറിയ സംഭവങ്ങൾ ഉണ്ടായ സംസ്ഥാനങ്ങൾക്ക് പോലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും കേന്ദ്രം പാക്കേജ് അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ് അധ്യക്ഷനായി. കെ കിഷോർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎ, ഒ സദാശിവൻ, പി കെ സത്യൻ എന്നിവർ സംസാരിച്ചു.

 

Share news