KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണാഭരണം തിരികെ നൽകിയ ബസ് തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി – വടകര റൂട്ടിൽ ഓടുന്ന സാരംഗ് ബസിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകിയ ബസ്സിലെ   തൊഴിലാളികളെ ആദരിച്ചു. കിട്ടിയ ആഭരണങ്ങൾ പോലീസിൽ ഏൽപ്പിച്ചു ജീവനക്കാർ മാതൃകാ പ്രവർത്തനം നടത്തിയിരുന്നു. ഇവരുടെ നല്ല മനസിന് നന്മ കൂട്ടായ്മ പൊയിൽക്കാവും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി ബസ്റ്റാൻഡിൽ ബസ് ജീവനക്കാരെ ആദരിച്ചു.
ചടങ്ങിൽ കൊയിലാണ്ടി ട്രാഫിക് ASI പ്രദീപ് കുമാർ, കൗൺസിലർ മാരായ  രത്നവല്ലി ടീച്ചർ, മനോജ് പയറ്റുവളപ്പിൽ, ബസ് ഓണേഴ്സ് അസോസിയേഷൻ അംഗം സുനിൽ, യു വി മനോജ്, അഖിൽ സി വി, ഷീന ഗിരീഷ്, ബിജുനിബാൽ പി വി, സജിത്ത് ലാൽ എം വി, ഗിരീഷ് കുമാർ പി വി എന്നിവർ സംബന്ധിച്ചു, ടീം യാത്രാ പയറ്റുവളപ്പിൽ പ്രത്യേക ഉപകാരം നൽകി ബസ് ജീവനക്കാരെ അനുമോദിച്ചു.
Share news