KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കോട്ടൂളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു. 11 പേർക്ക് പരിക്ക്

കോഴിക്കോട് കോട്ടൂളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു. 11 പേർക്ക് പരിക്ക്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന ‘സിൻഡിക്കേറ്റ്’ എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7.30 ഓടെയായിരുന്നു അപകടമുണ്ടായത്.

മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ഓട്ടോ പട്ടേരിയിൽ വെച്ച് യൂടേൺ എടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇതേത്തുടർന്ന് ബസ് പെട്ടന്ന് ബ്രേക്കിട്ടതാകാം അപകടത്തിന് കാരണമെന്നാണ് വിവരം. ബ്രേക്ക് കിട്ടാതെ വന്നതോടെ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് ബസ് മരത്തിലിടിക്കുന്നത്. ബസ് വരുന്നത് കണ്ട് സ്കൂൾ ബസിനായി കാത്തു നിന്ന കുട്ടികളുൾപ്പടെയുള്ളവരുമായി രക്ഷിതാക്കൾ ഓടി മാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂളിലേക്കും ഓഫീസിലേക്കും പോകുന്നവരായിരുന്നു ബസിൽ അധികവും കയറിയിരുന്നത്. ഈ റൂട്ടിലോടുന്ന ബസുകളെല്ലാം അമിത വേഗത്തിലാണെന്നും നിരവധി പരാതികളുണ്ട്.
Share news