KOYILANDY DIARY.COM

The Perfect News Portal

ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാനായി ഡിവൈഎഫ്ഐയ്ക്ക് സ്വന്തം മാലയും കമ്മലും നൽകി സഹോദരങ്ങൾ

വയനാട് പുനർനിർമാണത്തിൻ്റെ ഭാഗമായി ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാൻ സ്വന്തം കമ്മലും മാലയും നൽകി സഹോദരങ്ങൾ. വട്ടിയൂർക്കാവ് ഗവ. എൽപിഎസ് വിദ്യാർഥിയായ വി.എ. കൺമണി, സഹോദരൻ സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി അനിരുദ്ധ് എന്നിവരാണ് വയനാടിനായി ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റിക്ക് തങ്ങളുടെ കമ്മലും മാലയും നൽകിയത്. ഒരു പവൻ വരുന്ന മാലയും ലോക്കറ്റും 2 ഗ്രാമുള്ള കമ്മലുമാണ് ഇരുവരും ചേർന്ന് വയനാടിനായി സംഭാവന ചെയ്തത്. വട്ടിയൂര്‍ക്കാവ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. അനിരുദ്ധൻ്റെ  ചെറുമക്കളാണ് ഇരുവരും.

കൺമണി ഒന്നാം ക്ലാസ് വിദ്യാർഥിനിയും വൈഭവ് ആറാം ക്ലാസ് വിദ്യാർഥിയുമാണ്.  കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന മീഡിയ കണ്‍വീനറും വട്ടിയൂര്‍ക്കാവ് ബാങ്ക് ജീവനക്കാരനുമായ എ.ജി. വിനീതിൻ്റെയും  അപര്‍ണ്ണ മോഹൻ്റെയും മക്കളാണ് ഇരുവരും. ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി ജില്ലാ ട്രഷറര്‍ സഖാവ് വി.എസ്. ശ്യാമ ആഭരണങ്ങള്‍ ഏറ്റുവാങ്ങി. DYFI ജില്ലാ വൈസ് പ്രസിഡൻ്റ്  എസ്. ഷാഹിന്‍, ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് സെക്രട്ടറി എ. ഷാനവാസ് ,ബ്ലോക്ക് പ്രസിഡൻ്റ് എന്‍. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Share news