KOYILANDY DIARY.COM

The Perfect News Portal

കിണറ്റിൽ വീണ് മരണപ്പെട്ട തുവ്വക്കോട് പടിഞ്ഞാറെ മലയിൽ വിജയൻ (62) ൻ്റെ മൃതദേഹം ശനിയാഴ്ച സംസ്ക്കരിക്കും

ചേമഞ്ചേരി: കിണറ്റിൽ വീണ് മരണപ്പെട്ട തുവ്വക്കോട് പടിഞ്ഞാറെ മലയിൽ വിജയൻ (62) ൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച സംസ്ക്കരിക്കും. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് വിജയൻ തൊട്ടടുത്ത വീട്ടിലെ കിണറിൽ വീണ പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലകപ്പെട്ടു മരണപ്പെട്ടത്.
.
.
തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി അദ്ധേഹത്തെ പുറത്തെടുത്ത് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സരസു. മക്കൾ: വിജീഷ്, വിജിന. സഹോദരങ്ങൾ: ഭാസ്ക്കരൻ, ദേവി, സൗമിനി, ശ്യാമള, പരേതയായ കാർത്ത്യായനി. മരുമകൻ: അമർനാഥ് (കോക്കല്ലൂർ)
Share news