കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ്റെ (54) മൃതദേഹം തിങ്കളാഴ്ച സംസ്ക്കരിക്കും
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ്റെ (54) മൃതദേഹം നാളെ സംസ്ക്കരിക്കും. ഇന്ന് വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്തായി പ്രേമൻ ട്രെയിൽതട്ടി മരണപ്പെടുന്നത്. മൃതദേഹം കൊയിലാണ്ടി പോലീസെത്തി ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പീന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതനായ ബാലൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: അബിൻ, പ്രബിൻ. സഹോദരി പുഷ്പജ.

