KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ മരിച്ച ചേലിയ സ്വദേശി കാളിദാസ്-ൻ്റെ മൃതദേഹം സംസ്ക്കരിച്ചു

ചെങ്ങോട്ടുകാവ്: ചേമഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച ചേലിയ സ്വദേശി കാളിദാസ് (18)ൻ്റെ മൃതദേഹം സംസ്ക്കരിച്ചു. ചേലിയ പുനത്തിൽ മീത്തൽ പരേതനായ പ്രസൂൺ കുമാറിൻറെ മകനാണ് കാളിദാസ്.  വെള്ളിയാഴ്ച രാത്രി ചേമഞ്ചേരി പെട്രോൾ പമ്പിന് മുമ്പിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. കാളിദാസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു കാളിദാസ്. 
ഏഴു വർഷം മുമ്പ് മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അച്ഛൻ പ്രസൂൺകുമാർ മരണപ്പെട്ടിരുന്നു. തുടർന്ന് അച്ഛാമ്മയായ റിട്ട. വില്ലേജ് അസിസ്റ്റൻറ് കെ.എം. പുഷ്പയുടെ സംരക്ഷണയിലായിരുന്നു താമസം. അമ്മ ഷെർലി (ഗൾഫ്). 
Share news