KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കുളം പോവതുകണ്ടി രാമൻ്റെ മകൻ രാജേഷി (41)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. പോലീസും, ഫയർഫോഴ്സും, മത്സ്യതൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

നഗരസഭ കൌൺസിലർ വി.എം. സിറാജും മറ്റ് പൊതുപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണി കഴിഞ്ഞ ഉടനെയാണ് യുവാവ് പാലത്തിൽ നിന്ന് വുഴയിലേക്ക് ചാടിയത്. ഫോൺ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോവതുകണ്ടി രാമൻ്റെയും ദേവിയുടെയും മകനാണ് രാജേഷ്. രണ്ട് മാസംമുമ്പാണ് രാജേഷ് വിവാഹിതനായത്. ഭാര്യ: രാധിക. സഹോദരൻ: ഷാജി (രാജു).

Advertisements

 

Share news