കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും

കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച കൊയിലാണ്ടി ചെങ്ങോട്ടുകാവ്, ഏഴുകുടിക്കല്‍ വിജേഷിൻ്റെ (42) മൃതദേഹം 13ന് നാട്ടിലെത്തും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ കൊച്ചി വിമാനതാവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച ശേഷം ചെങ്ങോട്ടുകാവ് ശ്മശാനത്തിൽ സംസ്കരിക്കും.

കഴിഞ്ഞ ദിവസമാണ് വിജേഷിനെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്, കെ.എം.സി.സി.യുടെയും, വിജേഷിൻ്റെ സുഹൃത്തുക്കളുമാണ് മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചത്. പരേതരായ ബാലുവിൻ്റെയും, കനകയുടെയും മകനാണ്,, ഭാര്യ: ഗോപിക, മക്കൾ: തൻവിക, തനിഷ്ക്ക്ഹോക്. സഹോദരങ്ങൾ: ബബീഷ്, ബിന്ദു, സിന്ധു.
