KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി. പേരാമ്പ്ര ചേനോളി മുളിയങ്ങൽ അജീഷ് (38) ആണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ 27നാണ് പേരാമ്പ്രയിൽ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസക്കായി എത്തിയത്. മെഡിസിൻ ഡോക്ടറെ കാണിച്ച ശേഷം രക്തം പരിശോധിക്കാൻ പറഞ്ഞയച്ചു. ഇതു പ്രകാരം ആശുപത്ര’യിലെ ലാബിൽ പണമടച്ച് രക്തം പരിശോധനക്കായി നൽകുകയും ചെയ്തു.

ശനിയാഴ്‌ച രാവിലെ ലാബിൽ നിന്നും രക്ത പരിശോധനയുടെ റിസൾട്ടിനായി ലാബിൽ ചെന്നപ്പോഴാണ് രക്തസാമ്പിൾ കാണാനില്ലെന്ന് പറഞ്ഞത്. വീണ്ടും രക്തസാമ്പിൾ നൽകണമെന്നും മാത്രമല്ല വളരെ മോശമായാണ് ലാബിലെ ജീവനക്കാർ പെരുമാറിയതെന്നും അജീഷ് പറഞ്ഞു. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്. അനുകൂല നടപടിയുണ്ടാവുമെന്ന് സൂപ്രണ്ട് അറിയിച്ചു.