KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി നേതൃസംഗമം കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ കെട്ടിട പെർമിറ്റിനുള്ള ലൈസൻസ് ഫീസ് വർദ്ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ ആരോപിച്ചു, കൊയിലാണ്ടിയിൽ നടന്ന ബി.ജെ.പി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പെർമിറ്റ് ഫീസ് 20 മടങ്ങും അപേക്ഷാ ഫീസ് നൂറ് മടങ്ങു വരെയുമാണ് വർദ്ധിപ്പിച്ചതെന്ന് അദ്ധേഹം പറഞ്ഞു.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു , ജില്ല കമ്മറ്റി അംഗങ്ങളായ അഡ്വ. വി സത്യൻ, കെ.പി മോഹനൻ , കെ.വി സുരേഷ്, അഡ്വ.എ.വി നിധിൽ, കെ.ടി രാജീവൻ എന്നിവർ സംസാരിച്ചു.
Share news