KOYILANDY DIARY.COM

The Perfect News Portal

ആവണിപ്പൂവരങ്ങ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ  51ാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിൻ്റെ സ്വാഗത സംഘം ഓഫീസ് സിനി ആർട്ടിസ്റ്റ് ഭാസ്ക്കരൻ വെറ്റിലപ്പാറ ഉദ്ഘാടനം ചെയ്തു. ചെയർമാൻ  എം. ജയകൃഷ്ണൻ  അധ്യക്ഷത വഹിച്ചു.
സപ്തംബർ 5, 6, 7 തിയ്യതികളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിൽ ആയിരത്തിലധികം പ്രതിഭകൾ അരങ്ങിലെത്തും. ഓഫീസ് ഉദ്ഘാട ചടങ്ങിൽ  ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവൻ, ശിവദാസ് കാരോളി, അഡ്വ. കെ.ടി. ശ്രീനിവാസൻ, കെ. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Share news