മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സദസ്സ് സംഘടിപ്പിച്ചു
മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ കലാ വിഭാഗമായ കലാസമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സദസ്സിനോട് അനുബന്ധിച്ച് ദേശഭക്തിഗാനം /കവിത ആലാപന സദസ്സ് സംഘടിപ്പിച്ചു. കവിയും ഗ്രന്ഥകാരനുമായ എ.വി. ശശികമാർ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡണ്ട് ഒ ടി വിജയൻ അധ്യക്ഷത വഹിച്ചു.

വായനശാല പ്രസിഡണ്ട് വി വി ബാലൻ, ഗ്രന്ഥശാല സംഘം മേഖലാ കൺവീനർ കെ കെ ശശി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എ.വി. ശശികുമാർ രചിച്ച ഭരണഭാഷയായ നമ്മുടെ മലയാളം എന്ന ഗ്രന്ഥം വായനശാല ലൈബ്രേറിയൻ കിഴക്കയിൽ കൃഷ്ണൻ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി പ്രകാശൻ പി കെ സ്വാഗതവും കലാസമിതി സെക്രട്ടറി രഘു കാവ്യാഞ്ജലി നന്ദിയും പറഞ്ഞു.




