കൊയിലാണ്ടി നഗരസഭ പഴയ ബസ്സ്സ്റ്റാൻ്റിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകളുടെ ലേല നടപടികൾ നാളെ ആരംഭിക്കും

കൊയിലാണ്ടി നഗരസഭ പഴയ ബസ്സ്സ്റ്റാൻ്റിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകളുടെ ലേല നടപടികൾ നാളെ (12ന്) ആരംഭിക്കും. നിർമ്മാണ പ്രവൃത്തി അതിവേഗം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം. പട്ടണത്തിൻ്റെ മുഖച്ഛായ മാറ്റുന്ന കെട്ടിടത്തിൽ വൻ വ്യാപാര സാധ്യതയാണ് തുറന്നിടുന്നത്.
.

.
നഗരത്തിന്‍റെ മുഖഛായ മാറുന്ന തരത്തില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിട സമുച്ചയം 21 കോടി രൂപ ചെലവിൽ 63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് നിർമ്മിച്ചിട്ടൂള്ളത്. സപ്റ്റംബറിൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൂർത്തിയാകുന്നതോടുകൂടി കൊയിലാണ്ടിയിലെ പ്രധാന വ്യാപാര കേന്ദ്രമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.

.
കെട്ടിടത്തില്‍ ഷോപ്പിംഗ് മാൾ, ജ്വല്ലറികൾ, ഹൈപ്പർ മാർക്കറ്റ്, ബ്രാൻഡഡ് ഫാഷൻ ഷോപ്പുകൾ, കോൺഫറൻസ് ഹാൾ, മള്‍ട്ടി പ്ലക്സ് തിയ്യേറ്റര്‍, ഫുഡ് കോര്‍ട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ്, ചിൽഡ്രൻ ഫൺ ഏരിയ എന്നിവയ്ക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ നൂറു കാറുകൾക്കും 300 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം 2025 സെപ്തംബര്‍ മാസത്തില്‍ നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ലേലം മാർച്ച് 12, 13 തിയ്യതികളിൽ ഷോപ്പിംഗ് മാൾ പരിസരത്ത് വെച്ച് നടക്കും.
