KOYILANDY DIARY.COM

The Perfect News Portal

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ലൈബ്രറികൾക്കുള്ള പുസ്തകം വിതരണം ചെയ്തു

കൊയിലാണ്ടി: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ലൈബ്രറികൾക്കുള്ള പുസ്തകം വിതരണം ചെയ്തു. കൊയിലാണ്ടി എംഎൽഎയുടെ പ്രത്യേക ഫണ്ടിൽ നിന്നും അനുവദിച്ച ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷയായി. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി പഞ്ചായത്ത്, ജാഗ്രതാ സമിതിയ്ക്കുള്ള പുരസ്ക്കാരം നേടിയ കൊയിലാണ്ടി നഗരസഭ, മഹാത്മാ പുരസ്കാരം ലഭിച്ച മൂടാടി പഞ്ചായത്ത് എന്നിവരുടെ ഭാരവാഹികൾ മൊമെൻ്റോ ഏറ്റുവാങ്ങി. മണ്ഡലത്തിലെ തിരഞ്ഞെടുത്ത ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ ഭാരവാഹികൾ ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സ്വാഗതം പറഞ്ഞു.
Share news