ചൂരല്‍മയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കാനൊരുങ്ങി സൈന്യം

വയനാട് (ചൂരല്‍മല): ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക സംഘം ചൂരല്‍ മലയില്‍ എത്തി. ചൂരല്‍മയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കാനൊരുങ്ങുകയാണ് സൈന്യം. അതേസമയം ഏഴുമണിയോട് കൂടി തെരച്ചില്‍ വീണ്ടും ആരംഭിച്ചു. കൂടുതല്‍ കാര്യക്ഷമമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മുണ്ടക്കൈയിലേക്ക് കൂടുതല്‍ ജെസിബികള്‍ എത്തിക്കാനും നീക്കമുണ്ട്.
മുണ്ടക്കൈ ഭാഗത്ത് തന്നെയായിരിക്കും രാവിലെ പ്രധാനമായും രക്ഷാ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. ഈ പ്രദേശത്താണ് നിരവധി പേരെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത അവസ്ഥയുള്ളത്. നിരവധി കെട്ടിടങ്ങളും വീടുകളും ഇവിടെ തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. അവ പലതും മണ്ണിനടിയിലും. ഇവയിലൊക്കെ ആളുകളുണ്ടായിരുന്നു. അവരെയെല്ലാം രക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ബെയ്‌ലി പാലം നിര്‍മിക്കാനുള്ള ഉപകരണം െൈസന്യം പുഴയുടെ കരയിലേക്ക് എത്തിക്കുകയാണ് നിലവില്‍. അവിടെ നിന്നാണ് നിര്‍മാണം തുടങ്ങുന്നത്.

എന്‍ഡിആര്‍എഫ് സംഘവും ഉടനടി സ്ഥലത്തെത്തും. ഇവരുടേതായ സാങ്കേതിക സംവിധാനങ്ങളും കൊണ്ടുവരേണ്ടതുണ്ട്. നിരവധി ഹിറ്റാച്ചികളും ജെസിബികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. അതൊക്കെ പാലം വഴി കടത്തിക്കൊണ്ടുപോകേണ്ടിയിരിക്കുന്നു. അതേസമയം വയനാട് മഴ കുറഞ്ഞത് ആശ്വാസമാകുകയാണ്.

മോര്‍ച്ചറിയും കൂളിംഗ് റൂമുമടക്കമുള്ള സംവിധാനങ്ങള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി തയ്യാറായെന്ന് വയനാട് കളക്ടര്‍ പറഞ്ഞു. 46 ലധികം ക്യാമ്പുകളുണ്ടെന്നും അവര്‍ വ്യക്തമാക്കി.

