കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം നടന്നു. ഭരണ റിപ്പോർട്ടും ധനപരമായ അനുബന്ധ സ്റ്റേറ്റ് മെൻ്റുകളും അവതരിപ്പിച്ച് പാസാക്കി. ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ. വിജയൻ ആദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുരളി തോറോത്ത്, ഡയറക്ടർമാരായ ഉണ്ണികൃഷ്ണൻ മരളൂർ, സി.പി. മോഹനൻ, എൻ.എം. പ്രകാശൻ, പി.വി. വത്സൻ, വി.എം. ബഷീർ, എം.പി. ഷംനാസ്, ടി.പി. ശൈലജ, എം.ജാനറ്റ്, ടി.വി. ഐശ്വര്യ, സെക്രട്ടറി കെ.ടി. ലത എന്നിവർ പങ്കെടുത്തു.
