KOYILANDY DIARY.COM

The Perfect News Portal

പിവി സത്യനാഥിന്‍റെ മരണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥിന്‍റെ മരണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. ശവസംസ്ക്കാര ചടങ്ങിനുശേഷം മൗന ജാഥയായി പെരുവട്ടൂരില്‍ മുക്കില്‍ ചേ‍ര്‍ന്ന യോഗത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷതവഹിച്ചു. അഡ്വ. എല്‍. ജി ലിജീഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, രജീഷ് വെങ്ങളത്തുകണ്ടി, ഇ.കെ. അജിത്ത്, സി. സത്യചന്ദ്രന്‍, അന്‍വര്‍ ഇയ്യഞ്ചേരി, രാമചന്ദ്രന്‍ കുയ്യണ്ടി, കബീ‍ര്‍ സലാല, കെ. റഷീദ്, എസ്. രവീന്ദ്രന്‍ എന്നിവ‍‍ര്‍ സംസാരിച്ചു. സിപിഐഎം നേതാക്കളായ കെ.കെ. ലതിക, കെ.കെ. ദിനേശന്‍. കെ.കെ. മുഹമ്മദ്, കെ. ദാസന്‍, നഗരസഭ കൌൺസിലർമാരായ സുധ സി, ജിഷ പുതിയേടത്ത്, എന്നിവ‍ര്‍ സംബന്ധിച്ചു.

Share news