KOYILANDY DIARY.COM

The Perfect News Portal

വാഹന പരിശോധനയ്ക്കിടെ ജീവനക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതി അറസ്റ്റിൽ

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയിൽ ജീവനക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതി അറസ്റ്റിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ഇയാളുടെ കാറും പിടിച്ചെടുത്തു. പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്താനും കൂട്ടുപ്രതികളെ പിടികൂടാനും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

അന്വേഷണത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, കണ്ണൂർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ് ഐ സനീഷ്, സീനിയർ സിപിഒമാരായ അനൂപ്, ഷിജോയ്, ഷൌക്കത്തലി, നിജീഷ് എന്നിവരുമുണ്ടായിരുന്നു.

Share news