KOYILANDY DIARY.COM

The Perfect News Portal

ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി പൊലീസ്

ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി പൊലീസ്. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തളിക്കുളം പത്താംകല്ല് സ്വദേശി അഭിഷേകാണ് ലോക്കപ്പിൽ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെയാണ് അഭിഷേക് പൊലീസിന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടിയത്. തുടർന്ന് പ്രതിയെ ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ലോക്കപ്പിലുണ്ടായിരുന്ന പ്രതി പൊലീസുകാരനോട് വെള്ളം ചോദിക്കുകയും, അയാൾ വെള്ളമെടുക്കാൻ പോയ സമയത്ത് ലോക്കപ്പിന്റെ വാതിൽ തുറന്ന് അഭിഷേക് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പ്രതിയെ വീണ്ടും പൊലീസ് അകത്താക്കിയത്. വാടാനപ്പള്ളി പൊലീസും പ്രത്യേക സ്ക്വാഡും ചേർന്ന് തളിക്കുളത്ത് വെച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

Share news