KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പോലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പോലീസ് കസ്റ്റഡിയിൽ. നമ്പ്രത്തുകര വലിയേടത്ത് മീത്തൽ അനീഷ് (42) നെയാണ് കസ്റ്റർഡിയിലെടുത്ത്. മൂന്നു ഭണ്ഡാരങ്ങളാണ് ഇന്ന് കുത്തി തുറന്ന് മോഷണം നടത്തിയത്. നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തിൽ ഉള്ളതായാണ് പറയുന്നത്.
.
.
ഒരു ഭണ്ഡാരം കുത്തിതുറന്നശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം തകർത്തനിലയിലാണ്. നല്ലൊരുതുക നഷ്ടപ്പെട്ടതായാണ് ക്ഷേത്ര കമ്മിറ്റിക്കാർ പറയുന്നത്. കൊയിലാണ്ടി പോലീസിൽ പരാതിനൽകി ഉടൻ തന്നെ പോലീസിനു കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളി പ്രതിയെ പിടികൂടിയത്.
.
.
ഇയാളുടെ പേരിൽ സമാനമായ കേസുള്ളതായി പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ. എസ് ഐ മാരായ മണി N. K, പ്രദീപൻ, ASI ബിജു വാണിയംകുളം, അനീഷ് മടോളി, അനഘ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 
Share news