കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരാണ് അറസ്റ്റിലായത്. വെള്ളയില്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫിസിയോതെറാപ്പി ചെയ്യാന്‍ എത്തിയ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
