KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂരിലെ വാടക വീട്ടിൽ ലഹരി വേട്ടക്കെത്തിയ എക്സൈസ് സംഘത്തെ പ്രതി അക്രമിച്ചു. 4 ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊയിലാണ്ടി: പെരുവട്ടൂരിലെ വാടക വീട്ടിൽ ലഹരി വേട്ടക്കെത്തിയ എക്സൈസ് സംഘത്തെ പ്രതി അക്രമിച്ചു. തുടർന്ന് രക്ഷപ്പെടാനായി കൈ ഞരമ്പ് സ്വയം മുറിച്ചു.. പെരുവട്ടൂരിൽ വാടക വീട്ടിൽ താമസിക്കുന്ന മൊയ്തീനാണ് റെയ്ഡിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേൽപ്പിച്ചശേഷം സ്വയം കൈ ഞരമ്പ് മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. റെയ്ഡിൽ കഞ്ചാവും, ഹാൻസും പിടികൂടി.

അക്രമത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.  രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്സൈസ് സംഘം റെയ്ഡിനെത്തിയത്. പരിക്കേറ്റ നാലുപേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ പി ദിബീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെയാണ് പ്രതി ആക്രമിച്ചത്.  സ്വയം മുറിവേൽപ്പിച്ച പ്രതിയെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എക്സൈസ് സി.ഐ സുധീപ് കുമാർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തി പരിക്കേറ്റ ഉദ്യോഗസ്ഥരെ സന്ദർശിച്ചു.

Advertisements

 

Share news