KOYILANDY DIARY.COM

The Perfect News Portal

പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് 34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു.

പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് 34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു. പുരസ്കാര ജേതാക്കൾ നടൻ മോഹൻലാലിൽ നിന്നുമാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. പ്രശസ്തി പത്രവും ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

തൂവാനത്തുമ്പികൾ, കരിയിലക്കാറ്റ് പോലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ പി പത്മരാജൻ.. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമകൾ ഇന്നും മലയാളികൾക്കിടയിൽ സ്വീകരിക്കപ്പെടുന്നു. അതാണ്‌ അദ്ദേഹത്തിന് കാലം കാത്തുവെച്ച ദക്ഷിണയെന്ന് മോഹൻലാൽ പറഞ്ഞു.

പത്മരാജന്റെ 8o-ാംമത് ജന്മ വാർഷികത്തിന്റെ കൂടി ഭാഗമായാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. 34 -ാമത് പത്മരാജൻ പുരസ്കാരം എഴുത്തുകാരായ എസ് ഹരീഷും പി എസ് റഫീഖും സംവിധായകൻ ഫാസിൽ മുഹമ്മദും നടൻ മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി.

Advertisements

എയർ ഇന്ത്യ എക്സ്പ്രസ്സ് ടൈൽസ് ഓഫ് ഇന്ത്യ അവാർഡ് ഐശ്വര്യ കമ്മലയ്ക്ക് സമ്മാനിച്ചു. ചടങ്ങിൽ പത്മരാജൻ ഒപ്പം പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു.

Share news