170-ാം ശ്രീനാരായണ ഗുരു ജയന്തിക്ക് തുടക്കമായി

കൊയിലാണ്ടി: 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം SNDP യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഘ്യത്തിൽ വിവിധ പരിപാടികളോടെ നടത്തി. ആഘോഷത്തോടനുബന്ധിച്ച് യൂണിയൻ ഓഫീസിൽ ഗുരുപൂജ നടന്നു. തുടർന്ന് യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പതാക ഉയർത്തി.

യൂണിയൻ പ്രസിഡന്റ് കെ. എം. രാജീവൻ, സുരേഷ് മേലപ്പുറത്ത്, കുഞ്ഞികൃഷ്ണൻ കെ. കെ, ഒ. ചോയിക്കുട്ടി, സുരേന്ദ്രൻ, കെ കെ ശ്രീധരൻ, പി. വി പുഷ്പൻ, സന്തോഷ് കെ. വി, ആശ എം. പി എന്നിവർ സാന്നിഹിതരായി.
