KOYILANDY DIARY.COM

The Perfect News Portal

തണ്ണിം മുഖം ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറിയത്. ഡിസംബർ 20ന് രാത്രി 7 മണിക്ക് ആദ്ധ്യാത്മികപ്രഭാഷണം, 21 ന് വൈകീട്ട് 6.30 ന് തായമ്പക, 22 ന് തായമ്പക, 23 ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 6.30ന്‌ തായമ്പക.

24ന് ചെറിയ വിളക്ക്, വൈകീട്ട് ശീവേലി, 6.30 ന് ഇരട്ട തായമ്പക, രാത്രി 10 മണിക്ക് നൃത്തനൃത്യങ്ങൾ. 25ന് വലിയ വിളക്ക്, വൈകീട്ട് 6.30 ന് ഇരട്ട തായമ്പക. ശിവദാസൻ മാരാർ, കല്ലൂർ ജയൻ. രാത്രി 9 മണിക്ക് സ്കോളർഷിപ്പ് വിതരണം. രാത്രി. 9.30ന് ഗാനമേള. രാത്രി 1.30 ന് നാന്തകം എഴുന്നള്ളിപ്പ്. 26 ന് താലപ്പൊലി. 7 മണി നാന്തകം എഴുന്നള്ളിപ്പ് താലപ്പൊലിയോടെ ഉത്സവം സമാപിക്കും.

Share news