KOYILANDY DIARY.COM

The Perfect News Portal

നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് പിടികൂടി

.

തലശേരി: കേരളത്തിലുടനീളം നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയായ വയനാട് സ്വദേശിയെ തലശേരി പൊലീസ് പിടികൂടി. ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രതികൂടിയായ സൈനുദ്ദീനെ (52) വയനാട്ടിലെ കൽപ്പറ്റയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തലശേരി പൊലീസ് സ്റ്റേഷനിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്.

 

മലപ്പുറം ജില്ലയിലെ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്. തലശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശേരി എസ്‌ഐ സൈഫുദ്ദീൻ എംടിപി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ കെ നിതീഷ്, സിവിൽ പൊലീസ് ഓഫീസർ കെ ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Advertisements

 

Share news