യൂത്ത് കോൺഗ്രസ് കൊയിലാണ്ടി പ്രസിഡണ്ടായി തെൻഹീർ കൊല്ലം തെരഞ്ഞെടുക്കപ്പെട്ടു
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടായി തെൻഹീർ കൊല്ലം തെരഞ്ഞെടുക്കപ്പെട്ടു. സാധുവായ 1875 വോട്ടുകളിൽ 708 വോട്ടുകൾ നേടിയാണ് തെൻഹീർ കൊല്ലം വിജയിച്ചത്.

646 വോട്ടുകൾ നേടിയ റാഷിദ് മുത്താമ്പിയും 421 വോട്ടുകൾ നേടിയ ധീരജ് പടിക്കലക്കണ്ടിയും വൈസ് പ്രസിഡണ്ടുമാരാവും. കൊയിലാണ്ടി കൊല്ലം സ്വദേശിയായ തെൻഹീർ നിലവിൽ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുകയാണ്.
