KOYILANDY DIARY

The Perfect News Portal

ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വണ്ടിയില്‍ ആകെ 23 പേരാണ് ഉണ്ടായിരുന്നത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടം നടന്നത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.