KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിൻ്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറാണ് കത്തി നശിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവർ ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണൻ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഹരികൃഷ്ണൻ ഉടൻ ട്രാവലറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. ടെമ്പോ ട്രാവലർ പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.

Share news