ക്ഷേത്രപ്രവേശന വിളംബരം; തിരുവിതാംകൂർ ദേവസ്വംബോർഡ് പുറത്തിറക്കിയ നോട്ടീസ് പിൻവലിച്ചു
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിൻറെ 87ാം വാർഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് പുറത്തിറക്കിയ നോട്ടീസ് പിൻവലിച്ചു. നോട്ടീസ് വിവാദമായ പശ്‌ചാത്തലത്തിൽ ദേവസ്വംബോർഡ് പ്രസിഡണ്ട് കെ അനന്തഗോപനാണ് പിൻവലിക്കാൻ നിർദേശം നൽകിയത്. ദേവസ്വംബോർഡ് ആസ്ഥാനത്ത് നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്‌മാരകത്തിൻറെ സമർപ്പണവും ക്ഷേത്രപ്രവേശന വിളംബരത്തിൻറെ വാർഷികവും തിങ്കളാഴ്‌ച നടത്താനായിരുന്നു തീരുമാനിച്ചത്.
