തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ മണമലിന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി എന്നും ഇതുപോലുള്ള മാരക വിപത്തുകള്‍ക്കെതിരായ കൂട്ടായ്മകള്‍ ഉയര്‍ന്ന് വരാന്‍ ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് തേജസ്സ് റസിഡന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച പരിപാടികള്‍ ജനുവരി 8ാം ഫാമിലി ടൂറോട് കൂടി സമാപിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു. പുതുവത്സര ദിനത്തില്‍ പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് പുറമെ പ്രശസ്ത നാടന്‍പാട്ട് കലാകാരന്മാരായ മജീഷ് കാരയാട്, ധനേഷ് കാരയാട് എന്നിവരുടെ നേതൃത്വത്തില്‍ നാന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ടും, വെടിക്കെട്ടും നടന്നു.

വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത്കണ്ടി മുഖ്യാതിഥിയായിരുന്നു. റസിഡന്‍സിന് വേണ്ടി ശുചീകരണ ഉപകരണങ്ങള്‍ സംഭാവന ചെയ്ത മജീദ് തോട്ടത്തിലിനെ ആദരിച്ചു.സുഗേഷ് മണമല്‍, പ്രസന്നകുമാര്‍, സ്വരാജ് കെ പി, ജയന്‍ മണമല്‍, മനോജ് സി കെ എന്നിവര്‍ സംസാരിച്ചു. ബാബുരാജ് രാധാസ് സ്വാഗതവും മൈഥിലി സോമന്‍ നന്ദിയും പറഞ്ഞു.

