കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
