കൊയിലാണ്ടി ബപ്പൻകാട് റോഡിൽ വീടിനു തീപിടിച്ചു

വീടിനു തീപിടിച്ചു. കൊയിലാണ്ടി ബപ്പൻകാട് റോഡിൽ ആർ.ടി.ഒ. ഓഫീസിന് മുൻവശത്തായുള്ള മുതിരപ്പറമ്പത്ത് രവീന്ദ്രൻ (RS നിവാസ്) എന്നയാളുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ച 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അയേൺ ബോക്സിൽ നിന്നാണ് തീപിടിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.ഉപയോഗിച്ച് കഴിഞ്ഞ അയോൺ ബോക്സ് ഓഫാക്കാത്തതിനെ തുടർന്ന് കത്തുകയും കൂടെ മേശക്കും തുണിക്കും തീപിടിക്കുകയുമായിരുന്നു.


അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന STO സി പി ആനന്ദൻ നേതൃത്തത്തിൽ എത്തിെയെങ്കിലും തീ അതിനകം അണഞ്ഞിരുന്നു. വീടുമുഴുവൻ പുക നിറഞ്ഞതാണ് കൂടുതൽ പരിഭ്രാന്തി ഉണ്ടാക്കിയത്. മറ്റ് ഊഭാഗത്തേക്ക് തീ പടരാതിരിക്കാനുള്ള സാധ്യത ഇല്ലാതാക്കിയാണ് ഫയർഫോഴ്സ് സേനകൾ മടങ്ങിയത്.


