ചെന്നൈയിൽ കാൾ മാക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈയിൽ കാൾ മാക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പറഞ്ഞു. സിപിഐഎം തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് തമിഴ്നാട് സർക്കാർ തീരുമാനം. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.

തത്ത്വചിന്തകൻ കാൾ മാർക്സിൻ്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കാൾ മാക്സിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പാർട്ടി പ്രതീക്ഷ. എന്തായാലും പാർട്ടി കോൺഗ്രസ് പുരോഗമിക്കുമ്പോൾ തമിഴ്നാട് നിയമ സഭയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കാൾ മാക്സിന്റെ പ്രതിമ സർക്കാർ ചിലവിൽ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. സിപിഐഎം തമിഴ്നാട് സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും തമിഴ്നാട് മുഖ്യമന്ത്രിക്ക് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.

