ഭാവന ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു

കൊയിലാണ്ടി: ഭാവന ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു. എൽ എസ് എസ്സ്, യു.എസ് എസ്സ്, എസ്സ് എസ്എൽ സി. പ്ലസ് ടു, ഭാരത് സ്ക്കൗട്ട് & ഗൈഡ്സ് രാജ്യ പുരസ്ക്കാർ എന്നിവ നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് സി. രാധ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിന്ദു പറമ്പടി, ഇന്ദിര എ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ സി. രവീന്ദ്രൻ, എൻ. കെ. നാരായണൻ, ബീന തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സിക്രട്ടറി ബാലകൃഷ്ണൻ നമ്പ്യാർ ബിനിവില്ല സ്വാഗതവും ലൈബ്രേറിയൻ സിനി നന്ദിയും പറഞ്ഞു.
