KOYILANDY DIARY

The Perfect News Portal

12 വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതി താഹിറയെ അറസ്റ്റ് ചെയ്തു

അരിക്കുളത്തെ 12 വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതി കോറോത്ത് അസൈനാറിൻ്റെ മകൾ (38) താഹിറയെ അറസ്റ്റ് ചെയ്തു. തൻ്റെ സഹോദരനായ കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയെ (12) ആണ് കഴിഞ്ഞ ദിവസം താഹിറ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു റിഫായിയുടെ മരണം. പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് സഹോദരൻ്റെ മകനെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് മനസിലാകുന്നത്.

ചർദിയെ തുടർന്നായിരുന്നു അഹമ്മദ് ഹസൻ റിഫായിയെ ആശുപത്രിയി പ്രവേശിപ്പിച്ചിരുന്നത്. റിഫായിയുടെ ഉമ്മയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യമാണ് താഹിറക്ക് ഉണ്ടാതെന്നും ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഫ്രിഡ്ജിൽ നിന്ന് ഹസൻ റിഫായി ഐസ്ക്രീം എടുത്തു കഴിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ ശേഷം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് ആരോഗ്യ വകുപ്പ് ,ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറൻസിക് വിഭാഗവും ചേർന്ന് അരിക്കുളത്തെ ഐസ് ക്രീം വിറ്റ കടയിൽ നിന്നും സാമ്പിൾ എടുത്ത്പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സംശയം ഉണ്ടായിരുന്ന പോലീസ് അതീവ രഹസ്യമായി സമീപത്തെ പലരെയും വിളിച്ചു മൊഴിയെടുക്കുകയും തുടർന്ന് കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയുമായിരുന്നു.

Advertisements

പ്രതി ഉടൻ അറസ്റ്റിലാവുമെന്നും ബന്ധുതന്നെയാണ് പ്രതിയെന്ന് പോലീസ് നേരത്തെ സൂചന നൽകിയിരുന്നു. അന്വേഷണത്തിനടൊവിൽ കൊയിലാണ്ടി മജിസ്ട്രേറ്റിൽ നിന്നും അറസ്റ്റു ചെയ്യുന്നതിന് അനുമതി വാങ്ങി 302 വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം സ്റ്റേഷനിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.

Advertisements

കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ ,കറപ്പസാ മിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി .ഒ, ബിനീഷ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.,