KOYILANDY DIARY.COM

The Perfect News Portal

ടി.എം. കുഞ്ഞിരാമൻ നായർ പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്

കൊയിലാണ്ടി: പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റ് ആഗസ്റ്റ് 20ന് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകും,

സ്കൂൾ ലൈബ്രറിക്ക് പതിനായിരം രൂപയും ഫലകവും അന്നേ ദിവസം കാലത്ത് 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് സ്കൂൾ അധികൃതർക്ക് നൽകുന്നതാണ്. പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും.

Share news