KOYILANDY DIARY.COM

The Perfect News Portal

സിസ്‌ ബാങ്ക്‌ നിക്ഷേപ തട്ടിപ്പ്; ടി സിദ്ദിഖ്‌ എംഎൽഎയുടെ ഭാര്യയ്ക്കെതിരെയും കേസ്

കോഴിക്കോട്‌: സിസ്‌ ബാങ്ക്‌ നിക്ഷേപ തട്ടിപ്പിൽ കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖ്‌ എംഎൽഎയുടെ ഭാര്യയ്ക്കെതിരെയും കേസ്. സ്ഥാപനത്തിന്റെ ഡയറക്ടറായ എ ഷറഫുന്നീസക്കെതിരെയും നടക്കാവ്‌ പൊലീസ്‌ കേസെടുത്തു. നിക്ഷേപക വെസ്‌റ്റ്‌ഹിൽ വയലക്കര വീട്ടിൽ വി സബീന നൽകിയ പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ്‌ കേസ്‌. 5.65 ലക്ഷം രൂപ ഷറഫുന്നീസയും മറ്റ്‌ ഡയറക്ടർമാരും ചേർന്ന്‌ തട്ടിയെന്നാണ്‌ പരാതി.

ബാങ്ക്‌ സിഇഒ കടലുണ്ടി ചാലിയം സ്വദേശി വസീം തൊണ്ടിക്കോടൻ, ഡയറക്ടർമാരായ വാണിമേൽ അമ്പലപ്പറമ്പത്ത്‌ രഹീല ബാനു, തൊണ്ടിക്കോടൻ മൊയ്‌തീൻകുട്ടി, ഷംന എന്നിവരും കേസിൽ പ്രതികളാണ്‌. ഇതോടെ സിസ്‌ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ അഞ്ചായി. ഷറഫുന്നീസ ഒഴികെയുള്ളവർക്കെതിരെ ബുധനാഴ്‌ച നാല്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. നടക്കാവ്‌ സ്‌റ്റേഷനിൽ മാത്രം ഇതുവരെ അമ്പതോളം പേരാണ്‌ പരാതിയുമായി എത്തിയത്‌. സിഇഒയും ഡയറക്ടർമാരും ഒളിവിലാണ്‌.

Share news