KOYILANDY DIARY

The Perfect News Portal

ഗുണ്ടയുടെ വീട്ടിലെ വിരുന്നിന് ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഗുണ്ടയുടെ വീട്ടിലെ വിരുന്നിന് ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ അന്വേഷണം ഉണ്ടാകും. അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

Advertisements

പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്.

 

നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

Advertisements

 

ഇതിന്‍റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.