കൊയിലാണ്ടി കണയങ്കോട് പുഴയിൽ യുവാവ് ചാടിയതായി സംശയം.. തെരച്ചിൽ ആരംഭിച്ചു

കൊയിലാണ്ടി കണയങ്കോട് പുഴയിൽ യുവാവ് ചാടിയതായി സംശയം. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. പേരാമ്പ്ര ചാലിക്കര സ്വദേശിയാണെന്നാണ് സംശയം. ഇന്ന് പുലർച്ചെ 5 മണിക്കാണ് യുവാവ് ചാടിയതായി സംശയം ഉണ്ടായത്. ചാവി ഉൾപ്പെടെ ഒരു ബൈക്ക് പാലത്തിനുമുകളിൽ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർക്ക് സംശയം ഉണ്ടായത്.

ചാടുന്നത് കണ്ടിട്ടില്ലെങ്കിലും ഒരാളുടെ സാന്നിദ്ധ്യ അവിടെ ഉണ്ടായിരുന്നതായി സമീപത്തുള്ള ആളുകൾ പറഞ്ഞു. ഉടനെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗരസഭ കൌൺസിലർ വി.എം. സിറാജിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ബൈക്കിൻ്റെ നമ്പർ പരിശോധിച്ചപ്പോഴാണ് പേരാമ്പ്ര ചാലിക്കര സ്വദേശുയുടെ ബൈക്കാണെന്ന് മനസിലായത്. ഇദ്ധേഹത്തെ അന്വേഷിച്ചപ്പോൾ ഇന്നു രാവിലെ മുതൽ മിസ്സിംഗ് ആണെന്നാണ് അറിയുന്നത്. ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

