KOYILANDY DIARY.COM

The Perfect News Portal

എ.സി.യിൽ നിന്ന് ലീക്കായ നിയോൺ വാതക ശ്വസിച്ചെന്ന് സംശയം: വടകരയിൽ കാരവൻ വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാരവൻ വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്, വടകര സ്വദേശികളായ വാഹനത്തിൻ്റെ ഡ്രൈവറും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചതെന്നറിയുന്നു. കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനത്തിലെ ലീക്കായ എ.സിയിൽ നിന്ന് പുറത്തുവന്ന നിയോൺ വാതകം ശ്വസിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. മലപ്പുറത്ത് നിന്ന് പുറപ്പെട്ട വിവാഹ പാർട്ടിയെ കണ്ണൂരിൽ ഇറക്കിയശേഷം തിരിച്ചുവരുന്നതിനിടയിൽ വടകര കരിമ്പന പാലത്തിനടുത്താണ് സംഭവം.  മരിച്ചവർ മലപ്പുറം സ്വദേശികളാണെന്നാണ് അറിയുന്നത്.

 

വടകര സിഐ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോേധ ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി ഹരിപ്രസാദ്, എസ്.പി ഉൾപ്പെയുള്ളവർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. രണ്ടുപേരുടെയും മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Share news