ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: മുണ്ടിക്കൽ താഴം സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി കാസർഗോഡ് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷ് (25) ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്.
മുണ്ടിക്കൽ താഴം സ്വദേശിനിയുടെ വാട്സ്ആപ്പ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്തു ആപ്പ് വഴിയുള്ള ഓൺലൈൻ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ച് 2024 ഏപ്രിൽ മെയ് മാസങ്ങളിലായി 51,48,100 രൂപ ചതിച്ചു കൈവശപ്പെടുത്തി. ഈ തുക സംസ്ഥാനത്തിന് പുറത്തുള്ള ഒൻപത് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് നടത്തിയവർ മാറ്റിയത്.
.

.
അതിൽ ഒരു അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്തത് കാസർകോട് സ്വദേശിയായ ഈ പ്രതിയുടെ അക്കൗണ്ടിലേക്കാണ്. കാസർഗോഡ് ടൗണിൽ ഫെഡറൽ ബാങ്കിൻറെ ശാഖയിൽ നിന്നും ചെക്ക് ഉപയോഗിച്ച് 9 ലക്ഷത്തോളം രൂപയാണ് പ്രതി പിൻവലിച്ചത്. അന്വേഷണത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ വിദ്യാനഗർലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ചേവായൂർ പോലീസ് ഇൻസ്പെക്ടർ സജീവ് ന്റെ നേതൃത്വത്തിൽ എസ് ഐ അബ്ദുറഹിമാൻ സിപിഒമാരായ പ്രശോഭ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ വീട്ടിൽ വzച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
