ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി ഫോൺ മോഷ്ടിച്ചു; പ്രതി പിടിയിൽ
.
മട്ടാഞ്ചേരി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി ബൈക്ക് യാത്രികന്റെ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിൽ. കൊച്ചങ്ങാടി സ്വദേശി ടി എസ് മുൻസിലാണ് (28) പിടിയിലായത്. ഫെബ്രുവരി രണ്ടിനാണ് സംഭവം. കരുവേലിപ്പടി ബസ്സ്റ്റോപ്പിന് സമീപത്തുനിന്ന് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ മുൻസിൽ തോപ്പുംപടി ജിയോ ബാറിനു സമീപം വെച്ച് ഇറങ്ങണം എന്ന് പറഞ്ഞു. ഈ സമയം ബൈക്ക് ഓടിച്ചിരുന്നയാൾക്ക് കോൾ വന്നു, ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങു മ്പോൾ മൊബൈൽ പിടിച്ചുപറിച്ച് മുൻസിൽ ഓടിരക്ഷപ്പെട്ടു.

സെൻട്രൽ പൊലീസുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഫോൺ കണ്ടെത്തി. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, എറണാകുളം സെൻട്രൽ, കടവന്ത്ര സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മുൻസിലെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ എൻ ഷാജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.




