KOYILANDY DIARY.COM

The Perfect News Portal

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹം: ബൃന്ദ കാരാട്ട്

ന്യൂഡൽഹി: ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു. വിധി വന്നതോടെ ബിജെപി ആക്രമണങ്ങൾക്ക് ഇരയാകുപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും പാവപ്പെട്ടവർക്കും നീതിലഭിച്ചുവെന്നും ബൃന്ദ പറഞ്ഞു.

കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി ഉത്തരവിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഏതെങ്കിലും കാരണത്താൽ വീടുകൾ ഒഴിപ്പിക്കണമെങ്കിൽ നിയമപരമായി നോട്ടീസ് നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു വ്യക്തി കുറ്റക്കാരനാണോ എന്നു കണ്ടെത്താനുള്ള അധികാരം കോടതികൾക്കാണ്. സർക്കാരുകൾക്ക് ശിക്ഷ വിധിക്കാൻ അധികാരമില്ല. കോടതികളുടെ അധികാരത്തിലേക്കാണ് സർക്കാർ കടന്നു കയറുന്നത്. കോടതി പറയാത്ത വിധി നടപ്പാൻ സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ  സുപ്രധാനമായ വിധിയിൽ പറയുന്നു. 

Advertisements
Share news