KOYILANDY DIARY.COM

The Perfect News Portal

വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമായ വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക.

കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്ലിം വ്യക്തി നിയമ ബോർഡും മുസ്ലിം ലീഗും തുടങ്ങിയ നിരവധി സംഘടനകളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡും മുസ്ലിം ലീഗും സുപ്രീംകോടതിയെ അറിയിച്ചു.

 

സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിരിക്കുന്നത്. വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടയ്ക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Advertisements
Share news