KOYILANDY DIARY.COM

The Perfect News Portal

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്ന ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നല്‍കരുതെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം ആണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

 

എല്ലാ കക്ഷികളെയും കേള്‍ക്കാതെ എങ്ങനെയാണ് കേരള ഹൈക്കോടതിക്ക് സ്റ്റേ ഉത്തരവ് നല്‍കാനാകുകയെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി നടപടി. കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ത്രിപുരയില്‍നിന്ന് 13 വയസുള്ള നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്ക് കൊണ്ടുവരാന്‍ നല്‍കിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്.

 

Share news