നിപ്പ പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ: കെ.വി.വി.ഇ.എസ്

കൊയിലാണ്ടി: നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോയിലാണ്ടി യൂണിറ്റ് പ്രവർത്തക സമിതി അറിയിച്ചു. യോഗത്തിൽ കെ.എം രാജീവൻ അദ്യക്ഷത വഹിച്ചു. റിയാസ് അബൂബക്കർ സൗമിനി മോഹൻദാസ് ടി. പി. ഇസ്മായിൽ കെ. കെ, ഫാറൂഖ്. സഹീർ ഗാലക്സി തുടങ്ങിയവർ സംസാരിച്ചു.
