കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ സമ്മർ സ്പോർട്സ് ക്യാമ്പ് ആരംഭിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ സ്പോർട്സ് ക്യാമ്പ് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
കേരള സൈക്കിൾ പോളോ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായ ഡോ. ഹാഷിം മാട്ടുമ്മൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് എ സജീവ് കുമാർ അധ്യക്ഷത വഹിച്ചു.
.

.
എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ, എം.പി.ടി.എ പ്രസിഡണ്ട് അസ്മ, മുൻ സർവീസ് ഫുട്ബോളർ കണാരൻ നടുക്കണ്ടി, സംഘാടകസമിതി അംഗങ്ങളായ നാരായണൻ കച്ചറക്കൽ രാകേന്ദൂ, ബിന്ദു റാണി, ധന്യ, ശ്രീലാൽ പെരുവട്ടൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
.

.
അത്‌ലറ്റിക്സ്, ഫുട്ബോൾ, ഖോ-ഖോ, സൈക്കിൾ പോളോ, സെപക് താ ക്രൗ എന്നീ ഇനങ്ങളിൽ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ടി. ഷജിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നവീന എം നന്ദിയും പറഞ്ഞു.



