KOYILANDY DIARY

The Perfect News Portal

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേര് നൽകരുതെന്ന് നിർദേശം

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേര് നൽകരുതെന്ന് നിർദേശം. യുവജനോത്സവത്തിന്റെ പേര് മാറ്റണമെന്നും പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്നും സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മൽ ഉത്തരവിട്ടു. ഇസ്രയേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന വാക്കാണെന്നും  ഒരു വിഭാഗത്തിനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനാണ് വാക്ക് ഉപയോഗിക്കുന്നതെന്നും പേര് സമുദായ ഐക്യം തകർക്കുമെന്നും കാണിച്ചാണ് വിസിക്ക് പരാതി ലഭിച്ചത്.

അറബി പദമായ ഇൻതിഫാദക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു. അധിനിവേശങ്ങൾക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായാണ് ‘ഇൻതിഫാദ’ എന്ന പേര് നൽകിയതെന്ന് സർവകലാശാല യൂണിയൻ പറഞ്ഞു. എന്നാൽ യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പേര് മാറ്റണമെന്നും വിസി നിർദേശിക്കുകയായിരുന്നു. മാർച്ച്   7 മുതൽ 11 വരെയാണ് കലോത്സവം.